ലിവിംഗ് ടുഗതര്‍; ഉപേക്ഷിച്ച സ്ത്രീയ്ക്ക് ജീവനാംശം നല്‍കേണ്ടതുണ്ടോ, സപ്രീംകോടതി പരിശോധിക്കുന്നു

ന്യൂഡല്‍ഹി: ലിവിംഗ് ടുഗതര്‍ പ്രകാരം ഒരുമിച്ച് ജീവിച്ചശേഷം പങ്കാളികള്‍ ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് പുരുഷന്‍ ജീവനാംശം നല്‍കേണ്ടതുണ്ടോ എന്ന വിഷയം സപ്രീം കോടതി പരിശോധിക്കുന്നു.

ഇത്തരം ബന്ധങ്ങളെ പീഡനങ്ങളായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചുവെന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

യുവതിയെ ചൂഷണം ചെയ്തിട്ടില്ലെന്നും അതിനാല്‍ ക്രിമിനല്‍ കുറ്റം ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. അതേസമയം വിവാഹം കഴിച്ചതു പോലെ ഒരുമിച്ചു ജീവിക്കുന്ന പുരുഷനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീക്ക് നീതി നിഷേധിക്കപ്പെടരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

Top