ശബരിമല സ്ത്രീപ്രവേശനം; സര്‍ക്കാരിന് പിടിവാശിയാണെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമലയില്‍ സമാധാനം നില നിര്‍ത്തുന്നതിന് സര്‍ക്കാരിന് അവസരം ഉണ്ടായിരുന്നെന്നും പ്രശ്‌ന പരിഹാരത്തിന് ലഭിച്ച നല്ലൊരു അവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ കേട്ടശേഷവും മുഖ്യമന്ത്രി നിലപാടില്‍ ഉറച്ചു നിന്നെന്നും ഇത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Top