റാഫേല്‍ ഇടപാട്; എ.ജിയോടും സി.എ.ജിയോടും വിശദീകരണം തേടണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് കേസില്‍ അന്റോണി ജനറലിനെയും (എ.ജി) കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെയും (സി.എ.ജി) വിളിച്ചു വരുത്തി വിശദീകരണം തേടേണ്ടതാണെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ വിഷയം മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ആദ്ദേഹം പറഞ്ഞു.

റാഫേല്‍ ഇടപാട് പി.എ.സി പരിശോധിച്ചെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും എന്നാല്‍ എവിടെയാണ് ആ റിപ്പോര്‍ട്ടെന്നും ഖാര്‍ഗെ ചോദിച്ചു.

റാഫേല്‍ വിഷയം സംബന്ധിച്ച് സി.എ.ജി. റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു.

Top