അസം പൗരത്വ രജിസ്റ്റര്‍; ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചുള്ള വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭിപ്രായ പ്രകടനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കി സുപ്രീംകോടതി.

എന്‍ആര്‍സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല, രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മീഷണറുമായ സൈലേഷ് എന്നിവര്‍ക്കാണ് കോടതി താക്കീത് നല്‍കിയത്. ഇരുവരും ചെയ്തിരിക്കുന്നത് ജയിലിലടയ്‌ക്കേണ്ട കുറ്റമാണെന്നും പൗരത്വ രജിസ്റ്ററിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളത് കൊണ്ട് മാത്രമാണ് അത് ചെയ്യാത്തതെന്നും കോടതി പറഞ്ഞു.

പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായ സംഭവത്തെ തുടര്‍ന്ന് അസമില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളോട് അനാവശ്യമായി സംസാരിച്ചെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തത്. പട്ടികയില്‍ നിന്ന് പുറത്തായ 40 ലക്ഷം പേരും നുഴഞ്ഞുകയറിയവരാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് കോടതി രംഗത്തെത്തിയത്.

Top