മുത്തലാഖ് ചോദ്യം ചെയ്ത് യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: മുത്തലാഖ് ചോദ്യം ചെയ്ത് മുസ്ലിം യുവതി സമര്‍പ്പിച്ച ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും. ഭര്‍ത്താവ് നടത്തിയ തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുപ്പത്തിരണ്ടുകാരിയായ റൂബിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി വിധി നിലനില്‍ക്കെ ഭര്‍ത്താവ് നടത്തിയ മുത്തലാഖ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് യുവതിയുടെ വാദം.

ഭര്‍ത്താവ് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയ ശേഷം തലാഖ് ചൊല്ലിയതായി കാണിച്ച് രണ്ട് തവണ നോട്ടീസ് അയക്കുകയായിരുന്നു. വിഷയം കോടതി അടിയന്തിരമായി പരിഗണിക്കണമെന്ന പരാതിക്കാരിയുടെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി കേസ് കേള്‍ക്കുന്നതിനായി ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയെയും സഞ്ജീവ് ഖന്നയെയും ചുമതലപ്പെടുത്തുകയായിരുന്നു.

എം എം കശ്യപാണ് പരാതിക്കാരിക്കായി കോടതിയില്‍ ഹാജരാകുന്നത്. തലാഖ് അറിയിപ്പ് റദ്ദാക്കണമെന്ന് താന്‍ കോടതിയോട് അപേക്ഷിച്ചതായി കശ്യപ് അറിയിച്ചു.

Top