പത്മാവദിനെതിരെ രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ സുപ്രീം കോടതിയിലേയ്ക്ക്

pathmavath film

ന്യൂഡല്‍ഹി: വിവാദമായി മാറിയ സഞ്ജയ് ലീല ബന്‍സാരി ചിത്രം’പത്മാവദ്’ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ വീണ്ടും സുപ്രീം കോടതിയിലേയ്ക്ക്. ചിത്രത്തിന് പ്രവേശനാനുമതി നല്‍കിയ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന ആവശ്യമുന്നയിച്ചാണ് സര്‍ക്കാരുകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ചയാണ് വാദം കേള്‍ക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പത്മാവദിന് രാജസ്ഥാന്‍, മധ്യപ്രദേശ് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാരുകള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ ചിത്രം സംസ്ഥാനങ്ങള്‍ക്ക് വിലക്കാന്‍ അധികാരമില്ലെന്നും, ക്രമസമധാനത്തിന്റെ പേരില്‍ ആയാലും ചിത്രം വിലക്കാന്‍ അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജനുവരി 25നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

Top