വിചാരണക്കോടതികളെ ‘കീഴ്‌ക്കോടതി’കളെന്ന് വിളിക്കരുത് : സുപ്രീം കോടതി

ഡല്‍ഹി: വിചാരണക്കോടതികളെ ‘കീഴ്‌ക്കോടതികള്‍’ എന്നു വിളിക്കരുതെന്നു സുപ്രീം കോടതി നിര്‍ദേശം. വിചാരണക്കോടതികളിലെ രേഖകളെ ‘കീഴ്‌ക്കോടതി രേഖകള്‍’ എന്നും പരാമര്‍ശിക്കരുതെന്നും ജഡ്ജിമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

1981ല്‍ നടന്ന കൊലക്കേസിലെ ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ യുപി സ്വദേശികളായ രണ്ടു പേര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.’വിചാരണക്കോടതികളെ കീഴ്‌ക്കോടതികള്‍ എന്നു വിശേഷിപ്പിക്കുന്നത് റജിസ്ട്രി ഒഴിവാക്കിയാല്‍ ഉചിതമായിരിക്കും. രേഖകളില്‍ ട്രയല്‍ കോര്‍ട്ട് റെക്കോര്‍ഡ് എന്ന് ഉപയോഗിക്കുക.’- കോടതി പറഞ്ഞു.

Top