കോവിഡ് രോഗിയുടെ വീട്ടില്‍ നോട്ടീസ് പതിക്കല്‍; എതിര്‍പ്പറിയിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച് ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീം കോടതി. വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുക വഴി കോവിഡ് രോഗികളെ തൊട്ടുകൂട്ടാത്തവരാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.

അതേസമയം കൊവിഡ് രോഗികളുടെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കണമെന്ന നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. നോട്ടീസ് പതിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ വരുന്നവര്‍ക്ക് കൊവിഡ് രോഗിയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുക മാത്രമാണ് നോട്ടീസ് പതിപ്പിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top