കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതിയുടെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് ഇക്കാര്യത്തില്‍ നിലപാടെടുത്തു. ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

രാജ്യത്ത് കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ മദ്രാസ് ഹൈക്കോടതിക്കെതിരായ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.

കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹര്‍ജിയില്‍ വാദം കേട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഗരിമ കൂടി കണക്കിലെടുത്ത് ഉത്തരവ് തയ്യാറാക്കാം എന്ന് കോടതി വ്യക്തമാക്കി.

 

Top