കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം.

അതേസമയം രാജ്യത്തെ കൊവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് സുപ്രീംകോടതി പറഞ്ഞു. രാജ്യത്ത് പലയിടത്തുമായി പലതരം ഉത്സവങ്ങള്‍ നടക്കുകയാണ്. എന്നാല്‍ 80 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ല. ചിലരാകട്ടെ മാസ്‌ക് താടിയില്‍ തൂക്കി നടക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

Top