കൊലക്കേസില്‍ നവ്‌ജ്യോത് സിങ് സിദ്ദു കുറ്റക്കാരന്‍ ; പ്രോസിക്യൂഷന്‍ നിലപാടിലുറച്ച് അമരീന്ദര്‍ സിങ്

amirinder-sing

ഛണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരവും അമരീന്ദര്‍ സിങ് മന്ത്രിസഭയിലെ മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദു ഉള്‍പ്പെട്ട കൊലക്കേസില്‍ പ്രോസിക്യൂഷന്‍ നിലപാടിലുറച്ച് അമരീന്ദര്‍ സിങ്. സിദ്ദു കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോള്‍ സിദ്ദുവിന്റെ വാദത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

തര്‍ക്കത്തില്‍ 65 വയസുകാരനായ ഗുര്‍നാം സിങ് കൊല്ലപ്പെട്ട കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍ സഞ്ജയ് കെ.കൗള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 1988ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സിദ്ദുവും സുഹൃത്ത് രൂപീന്ദര്‍ സിങ് സന്ധുവും പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ ഇരിക്കുമ്പോള്‍, മറ്റൊരു കാറില്‍ വന്നയാള്‍ തന്റെ വാഹനത്തിന് പോകാനായി ഇവരോട് വണ്ടി മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

Top