ജഡ്ജിയെ മാറ്റി; മഅ്ദനിക്കെതിരായ കേസ് വീണ്ടും സ്തംഭനാവസ്ഥയില്‍

madani

ബംഗളൂരു: ജഡ്ജിയെ മാറ്റിയതോടെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ ബംഗളൂരു സ്‌ഫോടനക്കേസ് വീണ്ടും സ്തംഭനാവസ്ഥയില്‍. ബെംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയെ് മേയ് 27ന് ദക്ഷിണ കന്നടയിലെ പുത്തൂര്‍ കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ഒരു മാസമായി ജഡ്ജിയില്ലാതെയാണ് പ്രത്യേക കോടതിയുടെ പ്രവര്‍ത്തനം നടക്കുന്നത്. വിചാരണ വൈകിയതോടെ ഒന്നര വര്‍ഷത്തിനകം കേസ് അവസാനിപ്പിക്കാമെന്ന് 2015ല്‍ പ്രത്യേക കോടതി സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. ഈ കാലാവധി കഴിഞ്ഞിട്ടും വിചാരണ അനിശ്ചിതമായി നീളുന്നതിനിടെയാണ് പുതിയ സംഭവം അരങ്ങേറിയിരിക്കുന്നത്.

ബംഗളൂരു സെന്‍ട്രല്‍ ജയിലിലെ കോടതിയിലായിരുന്നു മുമ്പ് കേസിന്റെ വിചാരണ നടന്നത്. പ്രോസിക്യൂട്ടറെ മാറ്റിയതടക്കം വിചാരണ നിലച്ചതോടെയാണ് മഅ്ദനി ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ വേഗം പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. തുടര്‍ന്നാണ് ബംഗളൂരു സ്‌ഫോടനക്കേസിന് മാത്രമായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക കോടതി ഒരുക്കി കേസ് മാറ്റിയത്.

Top