രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത പരിശോധിക്കാമെന്ന് കേന്ദ്രം, സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം

ഡൽഹി: രാജ്യദ്രോഹക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേൾക്കും. നിയമ വ്യവസ്ഥകൾ പുനഃപ്പരിശോധിക്കാമെന്ന് കേന്ദ്രം മറുപടി നൽകിയ സാഹചര്യത്തിൽ കേസ് വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുക്കും.

ആദ്യം നിയമം പുനപ്പരിശോധിക്കേണ്ടെന്ന നിലപാടെടുത്ത കേന്ദ്രം, കോടതിയിൽ നിലപാട് മാറ്റിയിരുന്നു. വർഷങ്ങൾ പഴക്കമുള്ള നിയമങ്ങൾ കേന്ദ്രം പരിശോധിക്കാൻ തീരുമാനിച്ചെന്നും ചർച്ചകൾ കഴിയുന്നത് വരെ ഹർജി പരിഗണിക്കരുതെന്നുമാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഹർജിക്കാരുടെയും കേന്ദ്രത്തിന്റെയും മറുപടി പരിശോധിച്ച ശേഷമായിരിക്കും ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ തീരുമാനമെടുക്കുക.

Top