സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചു കെ.പി.ശങ്കര്‍ദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

kerala-high-court

കൊച്ചി: ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആചാരം പാലിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ആചാര ലംഘനം നടത്തിയ ശങ്കര്‍ദാസിനെ മാറ്റണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ശബരിമലയില്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കര്‍ദാസ്. ചടങ്ങിന്റെ ഭാഗമായാണ് പടി കയറിയതെന്നും ചടങ്ങിന് പോകുമ്പോള്‍ ഇരുമുടിക്കെട്ട് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഴി തെളിയിക്കാന്‍ പോയപ്പോള്‍ കൂടെ പോയതാണ്. ആചാരവും ചടങ്ങും രണ്ടും രണ്ടാണ്. ഒപ്പമുണ്ടായിരുന്ന മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ മറിച്ചൊന്നും പറഞ്ഞില്ലെന്നും കെ.പി.ശങ്കര്‍ദാസ് വ്യക്തമാക്കി.

Top