കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യും; കൊളീജിയം യോഗം ബുധനാഴ്ച്ച

km-joseph

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി കെഎം ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ ഒരുങ്ങി കൊളീജിയം. എന്നാല്‍ പേര് ഒറ്റയ്ക്ക് വീണ്ടും അയക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നില നില്‍ക്കുകയാണ്. മറ്റ് പേരുകള്‍ ചേര്‍ക്കണോ എന്ന കാര്യവും ആലോചിക്കുന്നതാണ്. അതിനാല്‍ അടുത്ത ബുധനാഴ്ച്ച വീണ്ടും കൊളീജിയം ചേരുന്നതാണ്. ശേഷമായിരിക്കും കെഎം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്യുന്നത്.

കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് വീണ്ടും അയക്കണമെന്ന് കൊളീജിയത്തിലെ ജഡ്ജിമാര്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍ എന്നിവരാണ് കത്തിലൂടെ ചീഫ് ജസ്റ്റിസിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കൊളീജിയത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കൊളീജിയം യോഗം ചേര്‍ന്നെങ്കിലും നിയമന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.

Top