ശബരിമലയില്‍ പ്രവേശിക്കാന്‍ യുവതികള്‍ എത്തിയാല്‍ തടയുമെന്ന് കെ.സുധാകരന്‍

k SUDHAKARAN

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്.

മണ്ഡല, മകരവിളക്ക് കാലത്ത് പ്രായപരിധി ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ എത്തിയാല്‍ തടയുക തന്നെ ചെയ്യുമെന്നാണ് കെ.സുധാകരന്‍ പറഞ്ഞത്.

ജനുവരി 22നായിരിക്കും കേസ് പരിഗണിക്കുക. സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാറിനും ദേവസ്വംബോര്‍ഡിനും നോട്ടീസ് നല്‍കും. നിലവില്‍ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് കെ. സുധാകരന്‍ രംഗത്തെത്തിയത്.

Top