സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകാൻ പോകുന്ന രമണയ്‌ക്കെതിരെ മുഖ്യമന്ത്രി

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍വി രമണയ്‌ക്കെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി രംഗത്ത്. അടുത്ത വര്‍ഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എന്‍വി രമണ. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങള്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്.

ജസ്റ്റിസ് രമണയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനാണ് റെഡ്ഡി കത്തയച്ചത്. കത്തില്‍ ജസ്റ്റിസ് രമണയ്ക്ക് ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമുണ്ടെന്നും അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്ര ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Top