ഉച്ചത്തില്‍ കുരയ്‌ക്കേണ്ട തലവന്‍ നിദ്രയിലായിരുന്നു; ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കുര്യന്‍ ജോസഫ്

kurian-joseph

ന്യൂഡല്‍ഹി: ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ചില വെളിപ്പെടുത്തലുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. ദീപക് മിശ്ര ജസ്റ്റിസ് ആയിരുന്നപ്പോള്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായിരുന്നില്ലെന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ ദീപക് മിശ്രയോട് ആവശ്യമുന്നയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ദീപക് മിശ്രയില്‍ മാറ്റമുണ്ടായിട്ടില്ല. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഇക്കാര്യം രാജ്യത്തിന് മുമ്പില്‍ വെളിപ്പെടുത്തിയത്.തങ്ങള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തക്ക തരത്തില്‍ അവബോധം നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉച്ചത്തില്‍ കുരയ്‌ക്കേണ്ട തലവന്‍ നിദ്രയിലായിരുന്നു. അതിനാലാണ് തങ്ങള്‍ കടിച്ചത്, അദ്ദേഹം വ്യക്തമാക്കി.

വിധി പ്രസ്താവനയില്‍ സമൂഹത്തെയും പരിഗണിക്കണമെന്നും സമ്പ്രദായങ്ങള്‍ മാറ്റുമ്പോള്‍ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് കണക്കിലാക്കണമെന്നും ഭരണഘടനാ ധാര്‍മ്മികത മാത്രം നോക്കിയുള്ള വിധി ശരിയല്ലെന്നും കോടതി വിധി മാറ്റുന്നതിനും തിരുത്തുന്നതിനും വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top