നാളെ മുതല്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് വാക്‌സിന്‍ ലഭിക്കും

ന്യൂഡല്‍ഹി: നാളെ മുതല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിച്ചു തുടങ്ങും. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയില്‍ ഒന്ന് ജഡ്ജിമാര്‍ക്ക് തെരഞ്ഞെടുക്കാം.

സുപ്രീം കോടതി കോംപ്ലക്‌സില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ ആണ് വാക്‌സിന്‍ കുത്തിവയ്പ്പ്. ജഡ്ജിമാര്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ കേന്ദ്രത്തില്‍ നിന്ന് കുത്തിവയ്പ്പ് സ്വീകരിക്കാം. ഇതിന് പുറമെ ജഡ്ജിമാര്‍ക്ക് ആവശ്യമെങ്കില്‍ ആശുപത്രിയിലും വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകും.

 

Top