സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ജഡ്ജി

ഡൽഹി: സമൂഹമാധ്യമ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ജഡ്ജി. വിധിന്യായങ്ങളുടെ പേരിൽ വ്യക്തിപരമായ ആക്രമണങ്ങൾ അപകടകരമായ സാഹചര്യമെന്ന് ജസ്റ്റിസ് ജെ.ബി.പർദിവാല. നൂപുർ ശർമക്കെതിരായ ഹർജി പരിഗണിക്കുന്ന ബഞ്ചിലെ അംഗമാണ് ജസ്റ്റിസ് പർദിവാല

നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന കോടതിയുടെ പരാമർശത്തെ തുടർന്ന് ജഡ്ജിമാർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക ആക്രമണം നടന്നിരുന്നു. സമൂഹ മാധ്യമ വിചാരണ ലക്ഷമണ രേഖ ലംഘിച്ചുവെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ സമൂഹമാധ്യമങ്ങൾക്ക് നിയന്ത്രണമെർപ്പെടുത്തുന്നത് പാർലിമെന്റ് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്നായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ചോദ്യം.

Top