പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയ കേസില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് അവധിയോടെ ശമ്പളം നല്‍കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീംകോടതി. കേസിലെ എതിര്‍കക്ഷിക്കാണ് നോട്ടീസ് അയച്ചത്.

ജനുവരി 8, 9 തിയതികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കാണ് പൊതുഭരണ വകുപ്പ് അവധിയോടെ ശമ്പളം നല്‍കിയത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നയപരമായ തീരുമാനത്തില്‍ ഇടപെടരുതെന്നാണ് സര്‍ക്കാര്‍ വാദം.

 

Top