ബംഗാൾ ബിജെപി നേതാക്കളുടെ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ്

ൽഹി : ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളിൽ സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഉൾപ്പെടെ 6 നേതാക്കളുടെ ഹർജികളിൽ സംസ്ഥാന സർക്കാരിനു സുപ്രീം കോടതി നോട്ടിസ് നൽകി. കൈലാഷ് വിജയ്‌വർഗിയ, അർജുൻ സിങ്, മുകുൾ റോയ്, പവൻ സിങ്, സൗരവ് സിങ്, കബീർ ശങ്കർ ബോസ് എന്നിവരായിരുന്നു ഹർജിക്കാർ.കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും വരെ ഹർജിക്കാർക്കെതിരെ ബലപ്രയോഗം പാടില്ലെന്നു ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ബാരക്പുർ എംപി അർജുൻ സിങ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നതിനു പിന്നാലെ അദ്ദേഹത്തിനെതിരെ 64 കേസുകളാണ് റജിസ്റ്റർ ചെയ്തതെന്ന് മുകുൾ റോഹത്ഗി വാദിച്ചു.തിരഞ്ഞെടുപ്പു കാലത്തു സംസ്ഥാനത്തു തന്റെ കക്ഷി സഞ്ചരിക്കുന്നതു തടയാനുദ്ദേശിച്ച് നിസ്സാര കുറ്റങ്ങൾ ചുമത്തി കേസുകൾ റജിസ്റ്റർ ചെയ്തെന്ന് ബംഗാൾ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയയ്ക്കുവേണ്ടി പ്രശാന്ത് കുമാർ വാദിച്ചു.

Top