എംഎല്‍എമാരുടെ അയോഗ്യത,തീരുമാനം എടുക്കാന്‍ സ്വതന്ത്ര സംവിധാനം വേണം

ന്യൂഡല്‍ഹി: എംഎല്‍എമാരുടെ അയോഗ്യത തീരുമാനിക്കാന്‍ സ്വതന്ത്ര സംവിധാനം ആലോചിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നിലവില്‍ ഇത് കൈകാര്യം ചെയ്യുന്നത് സ്പീക്കറാണ്. എന്നാല്‍ സ്പീക്കര്‍മാര്‍ തീരുമാനിക്കുന്നതില്‍ പുനപരിശോധന വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മണിപ്പൂരിലെ മന്ത്രിയെ അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. അയോഗ്യത തീരുമാനം സ്പീക്കര്‍മാര്‍ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റ് നിയമം രൂപീകരിക്കാന്‍ ആലോചിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

മണിപ്പൂരിലെ വിഷയത്തില്‍ സ്പീക്കര്‍ നാല് ആഴ്ചക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം തീരുമാനം ഉണ്ടായില്ലെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും സുപ്രീംകോടതിയില്‍ എത്താമെന്ന് കോടതി പറഞ്ഞു.

Top