സ്വവര്‍ഗ്ഗരതി; കുറ്റകരമാണോ എന്ന് മാത്രം പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗരതി കുറ്റകരമാണോ എന്ന് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി. 377ാം വകുപ്പിന്റെ നിയമ സാധുത മാത്രമേ പരിശോധിക്കുകയുള്ളൂവെന്നും പങ്കാളികള്‍ തമ്മില്‍ ഉള്ള നഷ്ടപരിഹാരം, ദത്തെടുക്കല്‍ എന്നിവ പരിഗണിയ്ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം ഈ വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് പുറത്താണെന്നാണ് കേന്ദ്രം പറഞ്ഞത്.

Top