സുപ്രീം,ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ശമ്പളത്തില്‍ 200 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ച് കേന്ദസര്‍ക്കാര്‍. ജഡ്ജിമാരുടെ ശമ്പളത്തില്‍ 200 ശതമാനമാണ് വര്‍ധനവുണ്ടാവുക. ഏഴാം ശമ്പള കമ്മീഷന്‍ മുന്നോട്ടു വച്ച നിര്‍ദേശ പ്രകാരമാണ് ശമ്പള വര്‍ധനവ്.

പുതുക്കിയ നിരക്ക് അനുസരിച്ച് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് പ്രതിമാസം 2.8 ലക്ഷവും ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 2.5 ലക്ഷവുമാണ് ശമ്പളമായി ലഭിക്കുക. ഇതിന് പുറമെയാണ് താമസം, വാഹനം, സ്റ്റാഫ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങള്‍.

ക്യാബിനറ്റ് സെക്രട്ടറിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് തുല്യമായ ആനുകൂല്യങ്ങളാണ് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും ലഭിക്കുക.

2016 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ്. ഇക്കാലയളവില്‍ വിരമിച്ച ജസ്റ്റിസുമാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

Top