മഅദനി അപകടകാരി, ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയെന്ന് സുപ്രീംകോടതി

madani

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

അഭിഭാഷകനായിരിക്കെ മഅദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി.സുബ്രഹ്മണ്യന്‍ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നു ഹര്‍ജി പരിഗണിക്കുന്നത് അടുത്തയാഴ്ചയിലേക്കു മാറ്റി. മഅദനിക്കു വേണ്ടി ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ഹാജരായി.

 

Top