സിബിഎസ്ഇ ഫീസ് ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ സിബിഎസ്ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്.

അധികൃതരെ സമീപിക്കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാരിനോട് ഫീസ് ഒഴിവാക്കാന്‍ കോടതിക്ക് എങ്ങനെ നിര്‍ദേശിക്കാന്‍ സാധിക്കുമെന്ന് ബെഞ്ച് ചോദിച്ചു.

പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന ഹര്‍ജിയുമായി സെപ്റ്റംബര്‍ 28ന് സോഷ്യല്‍ ജൂറിസ്റ്റ് എന്ന എന്‍ജിഒ ആണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിനോടും സിബിഎസ്ഇയോടും തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തവിടുകയായിരുന്നു. ഇതിനെതിരെയാണ് ഇവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Top