സെന്‍കുമാറിനെതിരെ ജസ്റ്റിസ് കെമാല്‍പാഷയുടെ ഉത്തരവിലെ വിവാദ പരാമര്‍ശം സുപ്രീംകോടതി നീക്കി

senkumar

ന്യൂഡല്‍ഹി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ പുറപ്പെടുവിച്ച ഉത്തരവിലെ വിവാദ പരാമര്‍ശം സുപ്രീം കോടതി നീക്കി. പൊലീസ് സേനയില്‍ വിവേചനം ഉണ്ടെന്ന് കരുതുന്നെങ്കില്‍ പണി ഉപേക്ഷിച്ച് സെന്‍കുമാര്‍ വീട്ടില്‍ പോകണമെന്ന ഹൈക്കോടതി ജസ്റ്റിസായിരുന്ന ജസ്റ്റിസ് കമാല്‍പാഷയുടെ പരാമര്‍ശമാണ് നീക്കിയത്.

ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് പരാമര്‍ശം നീക്കിയത്. സെന്‍കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി, മുഹമ്മദ് സാദിഖ് എന്നിവര്‍ ഹാജരായി.

കലാഭവന്‍ മണി പ്രതിയായ കേസുമായി ബന്ധപ്പെട്ട് സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നത്.

ജയില്‍ ഡിജിപി ആയിരുന്ന കാലഘട്ടത്തിലാണ് സെന്‍കുമാര്‍ പൊലീസ് സേനയില്‍ സമ്പന്നരും പാവപ്പെട്ടവരും തമ്മില്‍ വിവേചനം ഉണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നത്.

Top