ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി കൊളീജിയം. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. എട്ട് ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും ശുപാര്‍ശ. അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകും. 28 ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാറ്റാനാണ് നിര്‍ദേശം.

കല്‍ക്കട്ട ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍ അലഹബാദ് ചീഫ് ജസ്റ്റിസാകും. ത്രിപുര ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേഷിയെ രാജസ്ഥാനിലേക്ക് സ്ഥലം മാറ്റാന്‍ ശുപാര്‍ശ. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പ്രകാശ് ശ്രീവാസ്തവ കല്‍ക്കട്ട ചീഫ് ജസ്റ്റിസാകും. ഛത്തീസ്ഗഡില്‍ നിന്നുള്ള പ്രശാന്ത്കുമാര്‍ മിശ്ര ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.

Top