നീറ്റ് പരീക്ഷ എഴുതിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

supreame court

ന്യൂഡല്‍ഹി : സിബിഎസ്ഇ നടത്തിയ നീറ്റിന്റെ തമിഴ് പരീക്ഷ എഴുതിയവര്‍ക്ക് 196 ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. തമിഴിലേക്കു മൊഴിമാറ്റം നടത്തിയപ്പോള്‍ തെറ്റുണ്ടായെന്നു ചൂണ്ടിക്കാട്ടി 49 ചോദ്യങ്ങള്‍ക്ക് നാലു മാര്‍ക്ക് വീതം ഗ്രേസ് മാര്‍ക്ക് നല്‍കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

തമിഴിലേക്കു തര്‍ജമ ചെയ്തപ്പോഴുണ്ടായ തെറ്റുകള്‍ വസ്തുതാപരമാണെന്നു കണക്കാക്കാനാവില്ലെന്നും രാജ്യവ്യാപകമായി നടത്തിയ പരീക്ഷയില്‍ തമിഴില്‍ എഴുതിയവര്‍ക്കു മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് ഏകപക്ഷീയമാകുമെന്നും ജസ്റ്റീസുമാരായ എസ്.എ. ബോബ്‌ഡെ, എല്‍. നാഗേശ്വര്‍ റാവു എന്നിവരുടെ ബെഞ്ച് വിശദമാക്കി.

തര്‍ജമയില്‍ പിഴവുണ്ടെങ്കിലും ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ ആസ്പദമാക്കാമെന്ന സിബിഎസ്ഇയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

Top