വൈദികര്‍ക്കെതിരായ ബലാത്സംഗ കേസ് ; റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി

supreme court

ന്യൂഡല്‍ഹി : ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരായ ബലാത്സംഗ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി. ആഗസ്ത് 6നു ഉള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. ഓഗസ്റ്റ് 6വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 6 ന് കേസ് വീണ്ടും പരിഗണിക്കും.

ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു രഹസ്യവാദം നടന്നത്.

കേസ് തുറന്ന കോടതിയിൽ കേൾക്കരുതെന്ന വൈദികരായ ഫാ. സോണി അബ്രഹാം വർഗീസ്, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാന സർക്കാരും എതിർത്തില്ല.

Top