സീരീയല്‍ താരം രാഹുല്‍ രവിക്ക് സുപ്രീം കോടതിയുടെ മുന്‍കൂര്‍ ജാമ്യം

ഡല്‍ഹി : സീരീയല്‍ താരം രാഹുല്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഭാര്യ ലക്ഷ്മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡന കേസിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്. രാഹുലിനായി തമിഴ്‌നാട് പൊലീസ് രണ്ട് മാസമായി അന്വേഷണത്തിലായിരുന്നു. ഇതേതുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

കേരളം അടക്കം നാല് സംസ്ഥാനങ്ങളിലായി ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തിരുന്നു. നേരത്തെ ഈ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നെങ്കിലും സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി കോടതി ഇത് റദ്ദാക്കി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകരായ സുഭാഷ് ചന്ദ്രന്‍, കവിത സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ രാഹുല്‍ രവിക്കായി ഹാജരായി.

Top