ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടങ്കല്‍; വൈക്കോയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍വെച്ച നടപടി ചോദ്യം ചെയ്ത് എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

ചെന്നൈയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖ് അബ്ദുള്ളയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വൈക്കോ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്.

അതേസമയം പൊതുസുരക്ഷാ നിയമപ്രകാരം അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തതാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഉചിതമായ ഫോറത്തിന് മുന്‍പില്‍ പ്രസ്തുത നടപടി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി വൈക്കോയുടെ ഹര്‍ജി തള്ളിയത്.

Top