Supreme Court-Dismisses -PIL Seeking Probe Into Sahara Birla Diaries

Narendra modi

ന്യൂഡല്‍ഹി: സഹാറബിര്‍ള രേഖകളെക്കുറിച്ച് അന്വേഷിക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് പണം കൈപ്പറ്റയിതിന് തെളിവായി ഡയറി പരിഗണിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. കേസില്‍ തെളിവുകള്‍ അപര്യാപ്തമാണെന്ന് കോടതി വിലയിരുത്തി

പ്രധാനമന്ത്രിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ഈ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ പിന്‍മാറിയതിനെ തുടര്‍ന്ന് പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കള്‍ക്ക് രണ്ടുകമ്പനികളും പണം നല്‍കിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിനെക്കുറിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പൗരാവകാശ സന്നദ്ധസംഘടനയായ കോമണ്‍ കോസിന്റേതാണ് ഹര്‍ജി. സഹാറ ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളിലാണ് നേതാക്കളുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

വ്യക്തവും സുദൃഢവുമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയാണോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി ചോദിച്ചിരുന്നു.

Top