ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരായ പരാതി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എന്‍.വി. രമണയ്ക്കെതിരെ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി തള്ളി സുപ്രീം കോടതി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് വ്യക്തമാക്കി സുപ്രീം കോടതി വാര്‍ത്താക്കുറിപ്പ് ഇറക്കി. അതേസമയം ആഭ്യന്തര അന്വേഷണത്തിന്റെ നടപടികള്‍ പരസ്യപ്പെടുത്തില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് രമണയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്ത് 2020 ഒക്ടോബര്‍ ആറിനാണ് ജഗന്‍മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് കൈമാറിയത്. ജസ്റ്റിസ് രമണയുടെ രണ്ടു പെണ്‍മക്കള്‍ അമരാവതിയില്‍ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ട്, ജസ്റ്റിസ് രമണ ഹൈക്കോടതിയിലെ ജഡ്ജിമാരുടെ ജോലിവിഭജനത്തിലുള്‍പ്പെടെ ഇടപെടുന്നു, ടി.ഡി.പി.ക്കു വേണ്ട രീതിയില്‍ ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പടുവിക്കാന്‍ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ജസ്റ്റിസ് രമണയ്ക്കെതിരെ ജഗന്‍മോഹന്‍ റെഡ്ഡി ഉന്നയിച്ചിരുന്നത്.

 

 

Top