സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രധാന വിധി

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിനാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. കേസുകള്‍ വിഭജിച്ച് നല്‍കുന്നതിനും, ബെഞ്ചുകള്‍ ഏതൊക്കെ കേസുകള്‍ പരിഗണിക്കണമെന്ന കാര്യത്തിലും അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന് തന്നെയാണെന്നാണ് മൂന്നംഗ ബെഞ്ച് വിധിച്ചത്.

സുപ്രധാന കേസുകള്‍ക്ക് ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ മൂന്ന് ജഡ്ജിമാര്‍ ഒന്നിച്ചിരുന്ന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി തള്ളിയായിരുന്നു സുപ്രധാന വിധി എത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടിക്ക് അടുത്തിടെ കോണ്‍ഗ്രസ്സ് നീക്കം നടത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം യോജിപ്പോടെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല.

Top