ബാബാ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

ഡല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. പതഞ്ജലി പരസ്യങ്ങള്‍ക്കെതിരെ ഐ എം എ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശവാദങ്ങളോ പരസ്യങ്ങളിലൂടെ നല്‍കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇത്തരം പരസ്യങ്ങള്‍ നല്‍കിയാല്‍ കനത്ത പിഴ ചുമത്തുമെന്നും പതഞ്ജലിക്ക് കോടതി താക്കീത് നല്‍കി. ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

Top