ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

jishnu pranoy

ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം.

കേസ് സിബിഐക്ക് വിടണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

കേസന്വേഷണത്തില്‍ സര്‍ക്കാരിന് താല്‍പര്യക്കുറവാണ് അന്വേഷണം വൈകുന്നതെന്തിനെന്നും കോടതി ചോദിച്ചു.

വെളളിയാഴ്ചവരെ സാവകാശം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി.

അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ സി.ബി.ഐ, കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന്, ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കോടതി നിര്‍ദേശിച്ചു.

കേസ് ഏറ്റെടുക്കുന്ന വിഷയത്തില്‍ മറുപടി നല്‍കാന്‍ കാലതാമസം വരുത്തിയ സി.ബി.ഐയെ രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞതവണ കോടതി വിമര്‍ശിച്ചത്.

Top