ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

bcci

ന്യൂഡല്‍ഹി: ബിസിസിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

ലോധാ കമ്മിറ്റി നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതി വിമര്‍ശിച്ചത്.

ഉത്തരവിട്ടിട്ടും ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കാലതാമസമുണ്ടാകുന്നുവെന്നും, ഇതിന്റെ പരിണതഫലം വലുതായിരിക്കുമെന്നും, കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി അറിയിച്ചു.

ബിസിസിഐ ഭാരവാഹികളായ അമിതാഭ്, അനിരുദ്ധ് ചൗധരി, സി.കെ ഖന്ന എന്നിവര്‍ അടുത്തമാസം 30ന് നേരിട്ട് ഹാജരാകണമന്നും സുപ്രീംകോടതി ഉത്തരവിട്ടു.

പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശം മൂന്നാഴ്ചയ്ക്കകം ബിസിസിഐ നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

Top