സർക്കാർ സർവീസുകളിലേക്കുള്ളപിൻവാതിൽ നിയമനം; വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: പിൻവാതിൽ നിയമങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി . സർക്കാർ സർവീസുകളിലേക്കുള്ള പിൻവാതിൽ നിയമനം വെറുപ്പ് ഉളവാക്കുന്നതാണ്. വ്യവസ്ഥകൾ പാലിച്ച് സുതാര്യമായ നിയമന നടപടികളാണ് നടത്തേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. എൽഐസിയിലെ പാർട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹർജി പരിഗണിച്ചപ്പോളാണ് കോടതിയുടെ നിരീക്ഷണം.11,000 പാർട്ട്ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഹർജി കോടതി തള്ളി.

പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാഥമിക ഓഹരി വിൽപ്പനയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ച് സർക്കാർ. ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെ വില വരും. എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയുടെ കിഴിവും ജീവനക്കാർക്ക് 45 രൂപയുടെ രൂപയുടെ കിഴിവും ലഭിക്കും. സർക്കാരിൻെറ ഉടമസ്ഥതയിൽ ഉള്ള 22 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. ഇതിലൂടെ ഏകദേശം 21,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. മെയ് നാല് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിലായിരിക്കും പ്രാഥമിക ഓഹരി വിൽപ്പന നടക്കുക.

Top