സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധം ; ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തും

Chelameswar

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തും. ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനെ വിളിച്ചുവരുത്തി. നിയമവശങ്ങള്‍ എജിയുമായി ചര്‍ച്ച ചെയ്യും.

അതേസമയം സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോടാണ് മോദി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.

Top