താരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരി ഇന്ന് കശ്മീരിലേക്ക്. . .

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അനുമതി കിട്ടിയതിനെ തുടര്‍ന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് താരിഗാമിയെ കാണുന്നതിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കശ്മീരിലേക്ക് പോകും.

താരിഗാമിയെ കണ്ടതിനു ശേഷം ആരോഗ്യസ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് വിമാനത്താവളത്തില്‍ എത്തിയ സീതാറാം യെച്ചൂരി അറിയിച്ചു.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ് വന്നത്. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രം തരിഗാമിയെ യെച്ചൂരിക്ക് കാണാം. രാഷ്ട്രീയ ഉദ്ദേശത്തോടെയാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.

Top