ശബരിമല വിഷയം; മോദിയുടെ പരാമര്‍ശത്തിനെതിരെ സീതാറാം യെച്ചൂരി രംഗത്ത്

yechury

ന്യൂഡല്‍ഹി: ശബരിമല വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.

പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന് നടത്താന്‍ പാടില്ലാത്ത പ്രസ്താവനകളായിരുന്നു മോദിയുടേതെന്നും ഭരണഘടനാപരമായ ഉത്തരവാദിത്വം മോദിക്കുണ്ടെന്നും നിയമവാഴ്ച്ചയാണ് രാജ്യത്ത് നടപ്പാകേണ്ടതെന്നും ആള്‍ക്കൂട്ടത്തിന്റെ നിയമമല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

Top