ഭരണഘടനാ ബെഞ്ച് ഇനി മുതൽ ‘ഗ്രീൻ ബെഞ്ച് ‘ , പേപ്പർ രഹിത ബെഞ്ച് ആയിരിക്കും എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഡൽഹി: സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇനി മുതൽ ‘ഗ്രീൻ ബെഞ്ച് ‘ആയിരിക്കും.ഭരണഘടനാ ബെഞ്ച് പേപ്പർ രഹിത ബഞ്ച് ആയിരിക്കും എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.വാദിക്കാൻ എത്തുന്ന അഭിഭാഷകർ പേപ്പറുകളും രേഖകളും കൊണ്ടുവരുത് എന്നും നിർദേശം നൽകി.ഇതിനായി സുപ്രീം കോടതി റെജിസ്ട്രിക്കും ഐടി സെല്ലിനും അഭിഭാഷകർക്ക് പരിശീലനം നൽകും.ദില്ലി സർക്കാരിൻ്റെ അധികരങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇത്തരമൊരു നിർദേശം നൽകിയത്.

അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സ്ഥാപനത്ത് തുടരണമെന്ന് പരോക്ഷ സൂചന നൽകി സുപ്രീം കോടതി. താൻ സപ്റ്റംബർ 30 വരെയേ സ്ഥാനത്തുള്ളൂവെന്ന് കെകെ വേണുഗോപാൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിക്ക് വിശാല അധികാരങ്ങളുണ്ട് എന്നായിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻറെ പ്രതികരണം. ഡൽഹി സർക്കാറിൻറെ അധികാരങ്ങളെ കുറിച്ചുള്ള കേസ് പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതി പരാമർശം.

Top