Supreme Court-consider-demontization-issue in service bank

ന്യൂഡല്‍ഹി: നോട്ട് മാറ്റുന്ന കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്കു മേല്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ ഇളവില്ലെന്നു സുപ്രീം കോടതി.

ഇളവു നല്‍കിയാല്‍ അതു കേന്ദ്ര സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിക്ക് എതിരാവില്ലേയെന്നും കോടതി ചോദിച്ചു.

100 കോടി വരെ ആസ്തിയുള്ള ബാങ്കുകള്‍ക്ക് രണ്ടാഴ്ച കൂടി കാത്തിരുന്നാല്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. നവംബര്‍ 10 മുതല്‍ 14 വരെ സ്വീകരിച്ച നോട്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐയില്‍ നിക്ഷേപിക്കാം.

എന്നാല്‍ കേന്ദ്രസര്‍ക്കാറിനെതിരെയും കോടതി വിമര്‍ശനം ഉന്നയിച്ചു. നിലവില്‍ കോടികളുടെ പണം സര്‍ക്കാര്‍ പിടിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും ഇപ്പോഴും 24,000 രൂപ മാത്രമാണ് പിന്‍വലിക്കാനാവുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

സഹകരണ ബാങ്കുകളും നോട്ട് പിന്‍വലിക്കലിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളും പരിഗണിച്ചാണ് കോടതി വിധി.

Top