ശബരിമല വിഷയം; ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് മനു അഭിഷേക് സിംഗ്‌വി

manu-abhishek

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി.

പുനഃപരിശോധന ഹര്‍ജിക്കായി കോണ്‍ഗ്രസോ ദേവസ്വംബോര്‍ഡോ സമീപിച്ചിട്ടില്ലെന്നും തന്റെ പേര് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനായി മനു അഭിഷേക് സിംഗ്‌വിയെ ചുമതലപ്പെടുത്തുമെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.

Top