വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അല്ല സുപ്രീം കോടതിയിലേതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

kurien-joseph

കൊച്ചി: വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അല്ല സുപ്രീം കോടതിയിലേതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. വ്യക്തിപരമായ തിരുത്തലുകളല്ല ഇവിടെ വേണ്ടതെന്നും, സംവിധാനത്തിലുള്ള തിരുത്തലുകളാണ് ആവശ്യമെന്നും വൈകാതെ അത്തരം തിരുത്തലുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നതയ്ക്ക് ഇതുവരെ പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ നടത്തിയ പരസ്യപ്രതികരണത്തെ തുടര്‍ന്ന് ജുഡീഷ്യറിയില്‍ ഉണ്ടായ പ്രതിസന്ധിയാണ് രൂക്ഷമാകുന്നത്.

പ്രശ്‌നപരിഹാരത്തിന് നാലു ജഡ്ജിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു. ജഡ്ജിമാര്‍ക്ക് കേസുകള്‍ നല്‍കുന്നതിന് പ്രത്യേക സംവിധാനം വേണമെന്ന ജഡ്ജിമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരസ്യമായി അംഗീകരിച്ച് വാര്‍ത്താകുറിപ്പ് ഇറക്കണമെന്ന ജഡ്ജിമാരുടെ ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളിയിരുന്നു.

Top