സാമ്പത്തിക സംവരണ ബില്‍; കേന്ദ്ര തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുവാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല.

സാമ്പത്തിക സംവരണത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസും അയച്ചു.

യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ നിയമത്തിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവര്‍ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍

Top