ശാരദാ ചിട്ടിതട്ടിപ്പ്; സാക്ഷികളെ സ്വാധീനിക്കാന്‍ മുന്‍ കമ്മീഷണര്‍ ശ്രമിച്ചു,സുപ്രീംകോടതിയില്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പു കേസില്‍ സാക്ഷികളെ സ്വാധീനിക്കുവാന്‍ കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ ശ്രമിച്ചതായി സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍.

കേസ് അട്ടിമറിക്കുന്നതിന് ശ്രമിച്ചതായി തെളിവുകള്‍ ഉണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ വ്യക്തമാക്കി. രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന സിബിഐയുടെ ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്.

അന്വേഷണ ഉദ്യോഗസ്ഥനെയും സ്വാധീനിക്കാന്‍ രാജീവ് കുമാര്‍ ശ്രമിച്ചതായി സര്‍ക്കാര്‍ പറയുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട സിബിഐയോട് മെയ് ഒന്നിന് തെളിവുകള്‍ ഹാജരാക്കുവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

Top