supreme court-BCCI-financial transactions

bcci

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സുപ്രീം കോടതിയുടെ കര്‍ശന നിയന്ത്രണം. ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും തമ്മിലുള്ള എല്ലാ പണമിടപാടുകളും സുപ്രീംകോടതി മരവിപ്പിച്ചു.

മത്സരങ്ങള്‍ക്കുവേണ്ടി തുക കൈമാറുന്നത് അടക്കമുള്ളവയ്ക്കാണ് വിലക്ക്. അക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ലോധ കമ്മിറ്റി ശുപാര്‍ശചെയ്ത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂറിനും സെക്രട്ടറി അജയ് ഷിര്‍ക്കെയ്ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നും പൂര്‍ണമായും നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.

ബി.സി.സി.ഐയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ലോധ കമ്മിറ്റി മുന്നോട്ടുവച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ബഞ്ചിന്റേതാണ് ഇത് സംബന്ധിച്ച ഉത്തരവ്.

Top